11/20/12

മിസ്കോള്‍












                       അനിത പ്രേംകുമാര്‍ , ബാംഗ്ലൂര്‍



ഇന്നലെ വന്നൊരു മിസ്കോളിന്‍ ലഹരിയില്‍,

ഇന്നവള്‍ സ്വപ്നത്തിന്‍ മഞ്ചലേറി.

ഇതുവരെയില്ലാത്ത പുതിയ വികാരങ്ങള്‍,

ഇതളിട്ടു തന്നുള്ളില്‍, പൂത്തുലഞ്ഞു.

മിസ്കോളില്‍ അവന്‍ ചൊന്ന പുന്നാര വാക്കുകള്‍,

മിന്നി ത്തെളിഞ്ഞു , പതഞ്ഞുയര്‍ന്നു.

കാണാന്‍ കൊതിയായി, കാത്തുനില്‍ക്കാന്‍ വയ്യ,

കാണാത്തൊരാള്‍ക്കായ്‌ മനം തുടിച്ചു.

മുത്തങ്ങള്‍  എമ്പാടും തന്നവന്‍, പുളകത്താല്‍,

കോരിത്തരിച്ചവള്‍, നിശ്ചലയായ്‌ !!

 എന്ന് വരുമെന്ന്  ചോദിച്ച നേരത്തു ചൊന്നവന്‍,

 വന്നിടൂ, എന്‍ നാട്ടില്‍,എന്‍റെ വീട്ടില്‍.

കിട്ടിയ  മാലയും വളകളുമായവള്‍,

കണ്ണൂ രിലേക്കുള്ള ബസ്സിലേറി.

മിസ്കോളിന്‍ നാഥനാം എഴുപതുകാരനെ,

കണ്ടവള്‍  ഞെട്ടി ത്തരിച്ചു പോയി.

ബോധമില്ലാതവള്‍ താഴെ വീണെങ്കിലും,

താങ്ങിയെടുത്തല്ലോ പോലീസുകാര്‍.

പിറ്റേന്ന് പത്രത്തില്‍ വായിച്ചുനാമെല്ലാം,

പൊട്ടിചിരിച്ചുപോയ്‌  നാട്ടുകാരും .

------------------------------------------------------

           









9 comments:

  1. കാലികം അല്ല കലിയുഗം
    ആശംസകൾ

    ReplyDelete
  2. ഇന്നിന്റെ നേര്‍ക്കാഴ്ച വരച്ചു കാണിച്ച കവിത

    ReplyDelete
  3. ബ്ലോഗ്‌ അല്‍പ്പം കൂടി ഭംഗിയാക്കിയാല്‍ വായനക്കാര്‍ക്ക് വായനക്ക് നല്ല സുഖമുണ്ടാകും... http://anandsplash.blogspot.in/ എന്‍റെ ബ്ലോഗാണ്... ഒന്ന് നോക്കിക്കോ... പറ്റുമെങ്കില്‍ ഫോളോ ചെയ്തു സഹായിക്കൂ...

    ReplyDelete
  4. സമകാലീനം. ഇങ്ങനെ പെൺകുട്യോൾ തുടങ്ങിയാൽ എന്താ ചെയ്ക

    ReplyDelete
  5. ഇത് വായിച്ചപ്പോൾ കുറച്ച് ദിവസം മുന്നത്തെ മനോരമ മാതൃഭൂമി വാർത്ത ഓർമ്മ വന്നു.
    ബി.ടെക് വിദ്യാർത്ഥിനി മിസ്കോളിൽ കൂടി പരിചയപ്പെട്ട കാമുകനെക്കണ്ട് ബോധം കെട്ട വാർത്ത. മറ്റാരുമല്ല ഒരു 67 കാരൻ. ഹാ ഹാ ഹാ ഹാ.
    കാലികകലിയുഗ കവിത.
    ആശംസകൾ.

    ReplyDelete
  6. നമ്മള്‍ക്കെന്തും ആവാം എന്നിട്ട് ഒടുവില്‍ കുറ്റം ഫോണിനു ...

    ReplyDelete
  7. അപ്പൊ എനിക്ക് ചില ദിവസങ്ങളില്‍ കിട്ടുന്ന മിസ്സ്‌ കോളോ ??
    അതൊന്നും ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലാ ..

    ReplyDelete
  8. ya..ya this is correct... i know some incidents like this

    ReplyDelete
  9. സമകാലികതയെ വരച്ചു കാടടുന്നു...

    ReplyDelete