11/8/12

നക്ഷത്രത്തെ പരിണയിച്ച കരിവണ്ട്

 

        അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍

                






 ഒരുകുഞ്ഞു മിന്നാമ്മിനുങ്ങിന്‍ നുറുങ്ങുവെട്ടം 

ആഗ്രഹിച്ച കരിവണ്ടിനു ദൈവം

 പ്രകാശം പരത്തുന്ന ഒരു നക്ഷത്രത്തെ കൊടുത്തു.

എന്നിട്ടും അവളാ നക്ഷത്രത്തോട് വഴക്ക് കൂടി.

ഒന്നുകില്‍  ഭൂമിയിലേക്ക്‌ ഇറങ്ങിവരാത്തത്തിന്

അല്ലെങ്കില്‍ പ്രകാശം അധികമായതിന്

ഓരോരുത്തര്‍ക്കും  അവരവരുടെ രീതികള്‍!

നക്ഷത്രത്തിനെങ്ങനെഭൂമിയിലെക്കിറങ്ങാന്‍ പറ്റും?

ഈ  പാവം കരിവണ്ടിന് മുകളിലോട്ടു പറക്കാനും വയ്യ.

അവളുടെ  കിന്നാരങ്ങള്‍ ഒന്നും അവന്‍ കേട്ടതേയില്ല

അവരുടെ ഇടയിലുള്ള ദൂരം ഒരുപാടായിരുന്നു.

ഒടുവില്‍  അവരൊരുഒത്തുതീര്‍പ്പിലെത്തി.

നക്ഷത്രം  അല്പം താഴേക്കു വരിക.

കരിവണ്ടല്പം മുകളിലേക്കും പോകുക.

അങ്ങനെ ഭൂമിയിലല്ലാതെ,ആകാശത്തിലല്ലാതെ

അവര്‍ ഒരുമിച്ചു,

അവളുടെയുള്ളില്‍ ഒരു കുഞ്ഞു ജീവന്‍റെ തുടിപ്പുണര്‍ന്നു.

അവളാ  കുഞ്ഞിനൊരു പേര് കണ്ടു വച്ചു

കരിനക്ഷത്രം!!

എന്നാല്‍  അവളുടെ സങ്കട ക്കടലിന്‍ തിരകളില്‍ പെട്ട്

ജനിക്കും മുമ്പേ ആ കുഞ്ഞു മരിച്ചുപോയി.

അപ്പോഴും നക്ഷത്രം അവളെനോക്കി,

 പ്രകാശം പരത്തി ക്കൊണ്ടിരുന്നു.

അവള്‍ക്കു  വേണ്ടിയും പിന്നെ

എല്ലാവര്‍ക്കും  വേണ്ടിയും.

ആ പ്രകാശത്തിന്‍റെ വെളിച്ചത്തില്‍

അവളും മൂളിക്കൊണ്ടേയിരുന്നു,

ഓരോന്നും പറഞ്ഞുകൊണ്ടേ യിരുന്നു.

ഒന്നും തന്നെ അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.

അഥവാ , കേട്ടാല്‍ അവളിലെ കവി ഉണ്ടാകുമായിരുന്നില്ല.


                             -----------------------------------------------









13 comments:

  1. After reading this pl write a comment

    ReplyDelete
  2. കൊള്ളാം, പുതിയ രീതിയിൽ എഴുതിയത് കുഴപ്പമില്ല
    ഇനിയും എഴുതുക ഇതിലും നന്നായി................
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി, പരമാവധി ശ്രമിക്കാം. പക്ഷെ ഇതൊക്കെ ഓരോസമയത്ത് തന്നെ വരുന്നതല്ലേ! അത് തിരുത്താനും തോന്നില്ല.

      Delete
  3. കൊള്ളാട്ടോ ഇത് ഇച്ചിരി കഷ്ടാട്ടോ ....ഈ വേരിഫിക്കേഷന്‍..

    ReplyDelete
  4. Good.
    vaakkukalkkidayile space illaathaakkuka chila vaakkukalil
    veendum yezhuthuka, ariyikkuka
    aashamsakal

    Aslu paranjathupole word verification yeduthu maattuka
    kamantidaan aagrahikkunnavarkkithoru thadassamaakum
    dashboardil poyi athu maattaan kazhiyum
    Thanks

    ReplyDelete
  5. സിമ്പിള്‍ ..കൊള്ളാം !
    ആസ്വാദകരം...
    ഇനിയുമിനിയും എഴുതൂ...
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  6. Pls ...change your comment location :
    settings >>>post and comment >>comment location >>Embedded >>save settings
    ...................

    ...ഇവിടെ പരസ്യം പതിക്കുന്നതില്‍ ക്ഷമിക്കുക ..ട്ട്യോ !!
    ..ads by google! :
    ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/
    ഒരു പാവം പുലി ........മ്യാവൂ !!
    FaceBook :
    http://www.facebook.com/asrus
    http://www.facebook.com/asrusworld
    താഴെ പുലികള്‍ മേയുന്ന സ്ഥലം : നിബന്ധമായും വന്നിരിക്കണം !
    http://mablogwriters.blogspot.com/

    ReplyDelete
  7. ചിന്തകള്‍ കൊള്ളാം.. ഫാന്റസി എനിക്കും ഇഷ്ടമാണ് .. പക്ഷെ വാക്കുകള്‍ ഒന്ന് കൂടെ അടുക്കി ഒരുക്കി വെച്ചിരുന്നെങ്കില്‍ .. വരികള്‍ ഒന്ന് കൂടെ ആറ്റി കുറുക്കിയെങ്കില്‍... മനോഹരമായേനെ ... കവിത .. ഒന്ന് ശ്രമിച്ചു നോക്കൂട്ടോ ... എന്റെ ഒരഭിപ്രായം മാത്രാണ് .. :)

    ReplyDelete
  8. നന്നായിട്ടുണ്ട് അനിത ..ആശംസകള്‍

    ReplyDelete
  9. ഓരോരുത്തര്‍ക്കും അവരവരുടെ രീതികള്‍

    ReplyDelete
  10. മരിച്ചുപോയ ആ കുഞ്ഞുനക്ഷത്രം ആകാശത്ത് നിന്ന് അവളുടെ അമ്മയെ നോക്കുന്നുണ്ടാവും...പറയുന്നതൊക്കെ കേള്‍ക്കുന്നുണ്ടാവും...ഒരുപക്ഷെ അമ്മയുടെ ഓരോ അക്ഷരമായും അവള്‍ പുനര്‍ജനിക്കുന്നുമുണ്ടാവും...:)
    നന്നായിരിക്കുന്നു ചേച്ചീ...ആശംസകള്‍

    ReplyDelete
    Replies
    1. അതൊരു ആണ്കുഞ്ഞായിരുന്നു.

      Delete