9/24/13

ഫേസ് ബുക്ക് കല്ല്യാണം




















ഫേസ് ബുക്കില്‍ ലൈക്കും കമന്‍റും ചെയ്തും വല്ലപ്പോഴും ഒരു പോസ്റ്റ്‌ എഴുതി, അതിനു കിട്ടിയ പ്രതികരണങ്ങളില്‍ തൃപ്തി പോരാഞ്ഞു  താന്‍ ലൈക്ക്, കമന്റ്, അടിക്കുന്നവരെയൊക്കെ തനിക്ക് അതേ അളവില്‍ തിരിച്ചു തരാത്തതിന് ഇന്‍ബോക്സില്‍ പോയി ചീത്ത പറഞ്ഞും  ജീവിതം തള്ളി നീക്കവേ, ഒരു നാള്‍ അമ്മ അയാളോട് പറഞ്ഞു.

"മോനെ, ഒരു കല്ല്യാണം കഴിക്കാത്തതുകൊണ്ടാണ്   ജോലി കഴിഞ്ഞു വന്നാല്‍ നീ ഇങ്ങനെ ഏതു നേരവും കമ്പ്യൂട്ടറിന്‍റെ മുന്നില്‍ തപസ്സിരിക്കുന്നത്. കഴിയുന്നതും പെട്ടെന്ന് ആ ബ്രോക്കറോടു പറഞ്ഞ്, ഒരു കല്ല്യാണം ശരിയാക്കണം."

കേട്ടപ്പോള്‍ അയാള്‍ക്ക്‌ തോന്നി. ശരിയാണല്ലോ! വയസ്സ് മുപ്പത്തൊന്നായി. ഇനിയും വൈകിയാല്‍ കിട്ടാന്‍ പോകുന്നത് എല്ലാവരും തിരഞ്ഞിട്ട , ആര്‍ക്കും  വേണ്ടാതെ, "എടുക്കാ ചരക്ക്" ആയി നില്‍ക്കുന്ന വല്ല പെണ്ണിനേയും ആയിരിക്കും. നല്ല പെണ്‍കുട്ടികളെയൊക്കെ ചെറിയ പ്രായത്തില്‍ തന്നെ  സാമര്‍ത്ഥ്യമുള്ള ആണ്‍ കുട്ടികള്‍ ബുക്ക്‌ ചെയ്തിരിക്കും. അല്പം പഠിച്ച പെണ്‍കുട്ടികള്‍ ആണെങ്കില്‍ കേരളത്തിലെ ആണ്‍ പിള്ളേരെ  ഒന്നും പിടിക്കാഞ്ഞിട്ട്‌, ഇപ്പോള്‍ മലയ്ഷ്യ, സിംഗപൂര്‍,കാനഡ, അമേരിക്ക, തുടങ്ങിയ ഇടങ്ങളിലേയ്ക്ക് കണ്ണും നട്ടിരിക്കുന്നു. കേരളത്തിലെ ആണ്‍ പിള്ളേര്‍ക്ക് എന്താണാവോ ഒരു കുറവ്? 

എന്നാലും ബ്രോക്കര്‍ ഫീസ് കൊടുക്കാന്‍ വയ്യ. ഒരൊറ്റയെണ്ണത്തിനെ വിശ്വസിക്കാന്‍ വയ്യ.കെട്ടുന്നുണ്ടെങ്കില്‍ നല്ല ഒന്നാന്തരം പെണ്ണിനെ തന്നെ കിട്ടണം. ഇല്ലെങ്കില്‍ വേണ്ട. അത്ര തന്നെ.

" യുറേക്കാ--- കയ്യില്‍ ഫേസ് ബുക്ക് വച്ചിട്ടെന്തിനാ----------"


അയാള്‍ അതില്‍ തന്നെ പരസ്യം കൊടുക്കാന്‍ തീരുമാനിച്ചു. ഇതായിരുന്നു പരസ്യം.

//////ഫേസ് ബുക്കില്‍ അക്കൗണ്ട്‌ ഉള്ള നല്ലൊരു പെണ്ണിനെ വേണം.
ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങള്:
സൌന്ദര്യത്തില്‍ ഐശ്വര്യ റായി
പ്രസരിപ്പില്‍ റിമി ടോമി
പാചകത്തില്‍ ലക്ഷ്മി നായര്‍
രാഷ്ട്രീയ ചര്‍ച്ചയില്‍ സിന്ധു സൂര്യകുമാര്‍  
ബാക്കി ഗുണങ്ങള്‍----------------------ചേരും വണ്ണം-------------------
മറ്റു കാര്യങ്ങള്‍ :
ക്ലിയര്‍ ഇല്ലാത്ത സ്വന്തം  പ്രൊഫൈല്‍ ഫോട്ടോയായിരിക്കണം.
കണ്ട കൂതറ കളുടെ പോസ്റ്റ്‌കള്‍ക്കൊന്നും ലൈക്‌,കമന്റ് ചെയ്യുന്ന ആളാവരുത്.
 പൂവുകളും പക്ഷി മൃഗങ്ങളുടെ ഫോട്ടോകളും മാത്രം പോസ്റ്റ്‌ അപ്ഡേറ്റ്.
പെണ്‍വര്‍ഗ്ഗത്തില്‍ പെട്ടവരുടെ മെസ്സേജ്ന് മാത്രം മറുപടി പറയുക.
മെസ്സേജ് ബോക്സ്‌ ഡിലീറ്റ് ചെയ്യാതെ സൂക്ഷിച്ചു വയ്ക്കണം.
വിവാഹം ഉറപ്പിക്കുന്നതിനു മുമ്പേ, അക്കൗണ്ട്‌  യുസര്‍ഐഡി, പാസ്സ്‌വേര്‍ഡ്‌  തുടങ്ങിയവ കൈമാറണം.//////

അയാള്‍ക്ക്‌ ഫ്രണ്ട് ലിസ്റ്റില്‍ അയ്യായിരം പേര് ഉണ്ടായിരുന്നിട്ടും, അതില്‍ ഭൂരി പക്ഷവും പെണ് കുട്ടികള്‍ ആയിരുന്നിട്ടും ആകെ വന്നത് 7 അപേക്ഷകള്‍. അതില്‍ നിന്നും അവസാന റൌണ്ടില്‍ എത്തിയത് മൂന്നുപേര്‍. അതില്‍ ഏറ്റവും ഭംഗിയുള്ള പെണ്ണിനെ കെട്ടി.

ആദ്യരാത്രിയില്‍ ആദ്യം നാണിച്ചു നഖം കടിച്ചു നിന്ന അവള്‍ പതുക്കെ മാറാന്‍ തുടങ്ങി. അയാള്‍ അറിഞ്ഞില്ല , അവള്‍ കണ്ടു മറന്ന ഏതോ സിനിമയിലെ  കൊച്ചിന്‍ ഹനീഫ യുടെ ഭാര്യ യുടെ വേഷത്തില്‍ വന്ന കല്പനയുടെ കഥാപാത്രം  ആയിരുന്നു എന്ന്. അവള്‍ അയാളെ മറിച്ചിട്ട് ഹിപ്നോട്ടിസം ചെയ്യാന്‍ ആരംഭിച്ചു.

അവളുടെ വര്‍ത്തമാനവും ഭൂതവും എല്ലാം തിരഞ്ഞു പിടിച്ച്, ചോദ്യം ചെയ്ത്, അവള്‍ കളങ്കപ്പെടാത്തവള്‍ ആണെന്ന് ഉറപ്പിച്ച ശേഷം വിവാഹം കഴിച്ച  അയാള്‍, പറഞ്ഞ കഥകള്‍ കേട്ട് , കേട്ട് അവള്‍ തളരാന്‍ തുടങ്ങി.  രാത്രി മുഴുവന്‍ പറഞ്ഞിട്ടും തീരാതെ, ‍ പിറ്റേ ദിവസം പകലും അയാള്‍ തുടര്‍ന്നു കൊണ്ടിരുന്നു. കതകു തുറക്കാത്തത് കണ്ടു, വീട്ടുകാര്‍ ഏറെ മുട്ടി നോക്കിയെങ്കിലും ഫലമുണ്ടായില്ല. അവര്‍ അവസാനം ഫയര്‍ ഫോഴ്സ്നെ വിളിച്ചു.

കതകു പൊളിച്ച്അകത്തു കടന്ന അവര്‍ക്ക് മുമ്പിലും അയാള്‍ പകുതി ബോധത്തില്‍ തന്‍റെ വീര സാഹസിക കഥകള്‍ തുടരുകയായിരുന്നു. കേട്ട് തളര്‍ന്ന അവള്‍ താഴെ വെറും നിലത്ത്, എഴുന്നേല്‍ക്കാന്‍ പോലും ത്രാണിയില്ലാതെ പാതി മയക്കത്തിലും.

പക്ഷെ അവളുടെ യഥാര്‍ത്ഥ കഥകള്‍ കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞുമില്ല.

                                                     *  *  *


44 comments:

  1. ഫേസ് ബുക്ക് കാലത്തൊരു കല്യാണം കഴിയ്ക്കണമെങ്കില്‍ വല്യ കഷ്ടം തന്നെ ല്ലെ?



    ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങള്:
    സൌന്ദര്യത്തില്‍ ഐശ്വര്യ റായി
    പ്രസരിപ്പില്‍ റിമി ടോമി
    പാചകത്തില്‍ ലക്ഷ്മി നായര്‍

    അപ്പോ കാര്യേഷു മന്ത്രി കരണേഷു ദാസിയൊന്നും വേണ്ടേ?

    ReplyDelete
    Replies
    1. സത്യം---ബെഡ് റൂമില്‍ നളിനി ജമീല എന്ന് കൂടെ ഉണ്ടായിരുന്നു---
      പിന്നെ അനാവശ്യമായ കമന്റ് കളും മറ്റും വരുന്നത് ഒഴിവാക്കാന്‍ ആ വരിയും മാറ്റി---
      "കാര്യേഷു മന്ത്രി" യും മനസ്സില്‍ വന്നതാണ്-- പിന്നെ അത് മാത്രം ആരെയാണ് മാതൃക പറയുക എന്നറിയാത്തത്കൊണ്ട് വേണ്ടാന്നു വച്ചു( എനിക്കറിയാവുന്ന ഏക മന്ത്രി ഞാനാണ്-- അത് കൊണ്ട---)

      Delete
  2. nallla kadha.... ituvaayikkan anne ivedem vare varuttate muttatte mullayil tanne postikkode anna cheriyoru abhipraayoom undu ...

    ReplyDelete
    Replies
    1. blogilum kurachaalukal kayarattenne----
      pinneedu FByil post cheyyaam--onnumillenkil njaan ezhuthiyathaanennu oru thelivundaakum--

      Delete
  3. ഒരു ഫേസ്ബുക്ക്‌ ഗുണപാഠ കഥ..!

    ReplyDelete
    Replies
    1. ഗുണപാഠം ഒന്നുമില്ല, വര്‍ശിണീ---- ചുമ്മാ ഒന്ന് കളിയാക്കിയതാ----

      Delete
  4. Replies
    1. താങ്ക്സ് സുമേഷ്---

      Delete
  5. നര്‍മമ കഥ നന്നായി അവതരിപ്പിച്ചു.
    കമ്പ്യൂട്ടറില്‍നിന്ന് മാറിയപ്പോള്‍ ഫേസ്ബുക്ക് പെണ്ണ്........
    ആശംസകള്‍

    ReplyDelete
  6. ഇപ്പോള്‍ എല്ലാം fb, കമ്പ്യൂട്ടര്‍ മയം അല്ലെ, തങ്കപ്പന്‍ ചേട്ടാ----

    ReplyDelete
  7. ഞാനും പോയി ഒരു കല്യാണപോസ്റ്റ്‌ ഇടട്ടെ.. :)
    ആസ്വദിച്ചു...

    ReplyDelete
    Replies
    1. മനോജ്‌, തെറ്റിദ്ധരിച്ചു--- പെട്ടെന്ന് വായിച്ചത് ഞാനും പോയി ഒരു കല്ല്യാണം കഴിക്കട്ടെ--- എന്ന്-- ശരി, പോസ്റ്റ്‌ ഇടൂ---

      Delete
  8. വെറുതെ അതുമിതും പറഞ്ഞു മനുഷ്യനെ പേടിപ്പിക്കുന്നോ? ഇനി ഞാനെങ്ങനെ ഫേസ് ബുക്കില്‍ കല്യാണ അപേക്ഷ കൊടുക്കും.ഹിപ്നോടിസം കണ്ടുപിടിച്ചവനെ തല്ലിക്കൊല്ലണം.നല്ല രചന ..:)

    ReplyDelete
    Replies
    1. ഒരേ രീതിയില്‍ ചിന്തിക്കുന്ന ആളിനെ കണ്ടു പിടിക്കാന്‍ തീര്‍ച്ചയായും FB നല്ല ഒരിടം തന്നെയാണ്-- പക്ഷെ, കള്ളത്തരം കാണിക്കണം എന്നുള്ളവര്‍ക്ക് എവിടെയും ആകാമല്ലോ---- താങ്ക്സ്, സതീഷ്‌-----

      Delete
  9. നന്നായി, കാലിക പ്രസക്തമായ ഒരു ആക്ഷേപ ഹാസ്യം.

    ReplyDelete
  10. Nalla oru vaayana...aaksehpa hasyam...

    ReplyDelete
  11. നര്‍മവും നന്നായി വഴങ്ങുമല്ലോ..നന്നായിട്ടുണ്ട്..ഇതുവരെ ഉള്ളതില്‍ നിന്നും വ്യതസ്തമായി... ആക്ഷേപഹാസ്യം

    ReplyDelete
    Replies
    1. സാജന്‍, മുമ്പ് അമ്മായി അമ്മ പോരിനെ പറ്റിയും ഇതുപോലൊരു കഥ ഇട്ടിരുന്നു. ത്രിശങ്കു സ്വര്‍ഗം എന്ന പേരില്‍---

      Delete
  12. വിഷയം കാലികമായതുകൊണ്ട്തന്നെ വെറുതെയൊരു വായനമാത്രമല്ല കഥ.ഒന്നുക്കൂടി അടിച്ചു പരത്താമായിരുന്നു ഈ വിഷയത്തെ,എന്തായാലും നന്നായിട്ടുണ്ട് .അപ്പൊ രേണുവിന്റെ കാര്യം എന്തായി.

    ReplyDelete
    Replies
    1. അനീഷ്‌, നന്ദി--- പിന്നെ അടിച്ച് പരത്തിയുള്ള എഴുത്ത് നെറ്റില്‍ വായിക്കാന്‍ അത്ര സുഖമുള്ളതാണോ എന്ന് എനിക്ക് സംശയമുണ്ട്.ചിലപ്പോള്‍ ഞാന്‍ ഓടിച്ചു വായിക്കുന്ന ആളായതുകൊണ്ട് തോന്നുന്നതാവാം--രേണു, തല്‍ക്കാലം മനസ്സില്‍ നിന്നും പുറത്താ. ഒന്ന് ഫ്രീ ആകട്ടെ-- ഒരു പത്ത് മുപ്പതു വര്ഷം പിറകിലേക്ക് പോകാനും ഇത്തിരി ഫ്രീ ടൈം ഒക്കെ വേണ്ടേ?

      Delete
  13. എന്തോ എനിക്കീ കഥ അത്ര പിടിച്ചില്ല. അനിതയുടെ നല്ല എഴുത്ത് പ്രതീക്ഷിച്ചു വന്നത് കൊണ്ടാകാം. ഇനിയും വരാം

    ReplyDelete
    Replies
    1. റോസിലി, ഈ തുറന്ന അഭിപ്രായം അതേ പോലെ സ്വീകരിക്കുന്നു. അടുത്തതില്‍ നോക്കാം കേട്ടോ---
      പിന്നെ ഒക്കെ ഓരോ മൂഡില്‍ തോന്നുന്നത് പോലെ ആണ്-- എന്നാലും നിരാശ പ്പെടുത്താതിരിക്കാന്‍ ശ്രമിക്കാം---

      Delete
  14. ഫേസ് ബുക്കിലൂടേയും കല്യാണമാലോചിക്കാമല്ലെ...!

    ReplyDelete
    Replies
    1. പിന്നല്ലാതെ,ആരെങ്കിലും ഒന്ന് മുട്ടേണ്ട താമസം, അറിയുകയും ചെയ്യാം-- ഇപ്പോഴത്തെ കുട്ടികള്‍ ഭാഗ്യവാന്മാര്‍---

      Delete
  15. എഴുതാനായി എഴുതിയത് - ഇഷ്ടമായില്ല

    ReplyDelete
    Replies
    1. താങ്ക്സ് ശിഹാബ്--- നന്നാവാന്‍ ശ്രമിക്കാം---

      Delete
  16. ഫേസ് ബുക്കില്‍ ലൈക്കും കമന്‍റും ചെയ്തും വല്ലപ്പോഴും ഒരു പോസ്റ്റ്‌ എഴുതി, അതിനു കിട്ടിയ പ്രതികരണങ്ങളില്‍ തൃപ്തി പോരാഞ്ഞു താന്‍ ലൈക്ക്, കമന്റ്, അടിക്കുന്നവരെയൊക്കെ തനിക്ക് അതേ അളവില്‍ തിരിച്ചു തരാത്തതിന് ഇന്‍ബോക്സില്‍ പോയി ചീത്ത പറഞ്ഞും ജീവിതം തള്ളി നീക്കവേ.....
    എന്തരോ എന്തോ !!!
    നന്നായി എഴുതി .. വീണ്ടു വരാം ഇത് വഴി ..
    സസ്നേഹം ,
    ആഷിക് തിരൂർ

    ReplyDelete
  17. മറ്റുള്ളവർക്ക് മുമ്പിൽ തുറക്കപെടാത്ത മുഖപുസ്തകം.
    വളരെ രസമായി വായിച്ചു.
    ആശംസകൾ !

    ReplyDelete
  18. "പക്ഷെ അവളുടെ യഥാര്‍ത്ഥ കഥകള്‍ കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞുമില്ല."...
    ഫേസ്ബുക്കും കല്യാണവും- രസകരം ഈ രചന.
    ആശംസകൾ.

    ReplyDelete
  19. ha ha
    Narmam marmmathil kondu.
    Best wishes.

    ReplyDelete
    Replies
    1. വെറുതെ ഇത്തിരി കൂട്ടി എഴുതിയതാ ഡോക്ടറെ---

      Delete
  20. കൊളളാം. വീണ്ടും കാണാം

    ReplyDelete
    Replies
    1. നന്ദി---ഞാനും വരാം---

      Delete
  21. നന്നായിട്ടുണ്ട് :)

    ReplyDelete
  22. നര്‍മത്തില്‍ ചാലിച്ച കഥ, മനസ്സില്‍ ഒരു ചിരി മോട്ടിട്ടതിനു നന്ദി

    ReplyDelete
  23. ഫേസ്ബുക്ക് ഇല്ലാത്തപ്പോഴും പല കല്യാണങ്ങളും ഇങ്ങനെ ആയിരുന്നു.. എല്ലാ അവളുമാരുടേയും യഥാര്ത്ഥ കഥകള് അവള്മാര്ക്കുതന്നെ ഓര്മ്മ കാണില്ല...

    ReplyDelete
    Replies
    1. ഹ ഹ ഹ ---- വിനു-- പെണ്ണുങ്ങള്‍ പാവങ്ങളാ-- ഇത് പിന്നെ വെറുതെ--

      Delete
  24. ഇതിപ്പോ അനിതയ്ക്ക് കോമഡി നന്നായി എഴുതാന്‍ അറിയാം വായിക്കാന്‍ രസമുണ്ട് വലിയ വിശേഷം ഒന്നുമില്ലാത്ത ഒരു കഥ മനസ് ഒരു സൈടിലേക്കു പരന്നപ്പോള്‍ ഉടനെ തിരക്കിനിടയില്‍ അതെഴുതാന്‍ സമയം കണ്ടെത്തുമ്പോള്‍ ' കിട്ടുമ്പോള്‍ ' ഭാഗ്യം തന്നെ

    ReplyDelete