10/9/13

യാത്രയയപ്പ്




നിനക്കായ് കാത്തിരിക്കുന്നവന്‍
പ്രിയനൊരാളെന്നാത്മ മിത്രം--‍‍
അക്ഷമനായ്, നിരാഹാരനായ്
നിശ്ശബ്ദനായ്, നിദ്രാ വിഹീനനായ്

കോപം വരുന്നുണ്ട് ,ക്ഷമയ്ക്കുമതിരുണ്ട്,
കാത്തിരിപ്പെന്തിനി ,  നീളാതെ നോക്കണം
പണ്ടേയവനില്ല ക്ഷമയെന്നറിക നീ
ഇനിയും മുഷിഞ്ഞാല്‍ വഴക്ക് ഞാന്‍ കേള്‍ക്കണം---

മുപ്പതാം നാളിലായ്നീ വന്നു ചേരുമ്പോ
ളുള്ളിലെരിയുന്ന കനലില്‍ ജലം തളിച്ച
ന്പോടു പുഞ്ചിരി മായാതെ നിന്നു ഞാന്
കരയുന്നതിഷ്ട മല്ലവനെന്നറിക നീ

വിരഹം സഹിക്കാവതല്ലെന്നറികിലും
അവന്‍ കാത്തിരുന്നത് നിന്നെയെന്നറിയുന്നു
മടിയാതെ കൊണ്ടുപോകെവിടെയാണെങ്കിലു
മീ വേദന കാണുവാന്‍ കെല്‍പ്പില്ല ഞങ്ങള്‍ക്ക്--

ആമോദമോടന്നു വിട പറഞ്ഞൂ ഞാനും
അവനെയും കൊണ്ടങ്ങു പോയ്മറഞ്ഞന്നു  നീ
നിര്‍ത്താതെ പെയ്യാന്‍ തുടങ്ങിയ മഴ നന
ഞ്ഞല്‍പ്പ നേരം ഞാനറിഞ്ഞതില്ലൊന്നുമേ-- 

യാത്രയാക്കി തിരിച്ചെത്തിയ ഞാനന്ന
താദ്യമായലറിക്കരഞ്ഞു പോയി--
കാണുവാന്‍ പറ്റുകില്ലീജന്മ മിനിയവനെ ,
പ്രിയരില്‍ പ്രിയനൊരാള്‍ പോയ്‌ മറഞ്ഞു--

വന്നു ചേര്‍ന്നാളുകള്‍വീട്ടുകാര്‍, നാട്ടുകാര്‍
ചേതനയറ്റോരെന്നച്ഛനെ കാണുവാന്‍
താരമായന്നവന്‍ സാന്നിധ്യ മില്ലാതെ ,
മൌനമായ് ഞാനപ്പോള്‍  മാറി നിന്നു---

മരണത്തിനപ്പുറം ജീവിതമുണ്ടെങ്കി
ലത് വന്നു കാട്ടുമെന്നോതിയവന്‍--‍
സംസ്കാര സമയത്ത് പൊഴിയുന്നിതാലി
പ്പഴങ്ങളുമവനന്നു ചൊന്ന പോലെ   ‍

ആളുകള്‍ പോകവേ, ആരവം ഒഴിയവേ
അറിയുന്നു ഞാനിന്നു തേങ്ങുന്നു ഞാനിന്ന്
അവന്‍ കാത്തിരുന്നത് നിന്നെയാണെങ്കിലും--
വിട്ടു കൊടുത്തത്----- തെറ്റായപോല്‍ --

*  *  *



25 comments:

  1. വേര്‍പാട്‌ നികത്താനാവില്ല.ദുഖകരം തന്നെ

    നല്ലൊരു കവിത സമ്മാനിക്കാന്‍ കഴിഞ്ഞു...ആ ആത്മാവിനു ഉള്ള ഏറ്റവും ഉചിതമായ ഉപഹാരം

    ReplyDelete
  2. ആദരാഞ്ജലികള്‍

    ReplyDelete
  3. കവിതക്ക് ആശംസകൾ..............

    ReplyDelete
  4. വേര്‍പാടിന്റെ ദു:ഖം അതു പറഞ്ഞരിയിക്കാന്‍ കഴിയാത്തതാണ് , ആത്മാവിനു നിത്യ ശാന്തി നേരുന്നു ,

    ReplyDelete
  5. വിടചൊല്ലവേ.. നിമിഷങ്ങളില്‍ ജലരേഘകള്‍ വീണലിഞ്ഞൂ..
    കനിവേകുമീ.. വെണ്മേഘവും മഴനീര്‍ക്കിനാവായ് മറഞ്ഞു.

    ReplyDelete
  6. മരണം.,
    ദി റിയല്‍ ട്രൂത്ത്‌..

    അനിതയുടെ ദുഖത്തില്‍ പങ്ക് ചേരുന്നു.

    ആദ്യപകുതിയില്‍ വല്ലാതെ അവ്യക്തത തോന്നുന്നു.
    ഒരുപക്ഷേ എനിക്ക് കവിതയിലുള്ള പ്രാവീണ്യക്കുറവാകാം..

    അച്ചന് എന്‍റെയും പ്രണാമം

    ReplyDelete
    Replies
    1. നന്ദി------
      ആദ്യ പകുതി, അവ്യക്തമാണ്, അറിയാം. മരണാസന്നനായ ഒരാളുടെ കൂട്ടിരിപ്പ് കാരിക്ക് തോന്നുന്ന വിചാരങ്ങള്‍ അങ്ങനെ തന്നെ പകര്‍ത്തിയതാണ്. ആള്‍ക്ക് എന്ത് വിചാരിച്ചാലും അപ്പോള്‍ ചെയ്യണം. ഇല്ലെങ്കില്‍ ദേഷ്യം വരും. ഇത് മരണം ഉറപ്പായിട്ടും ഒരു മാസം കിടക്കേണ്ടി വന്നു.

      എന്നെങ്കിലും കിടന്നു പോയാല്‍ ദയാ വധം നടത്തണം എന്നും, നിങ്ങള്‍ ആരും അനാവശ്യമായി പണം തനിക്ക് വേണ്ടി ചിലവാക്കരുത് എന്നും ആദ്യമേ ഞങ്ങളോട് പറഞ്ഞിരുന്നു. ഉള്ള കുഴലുകള്‍ ഒക്കെ പിടിപ്പിച്ചു ഒരു മാസം കിടത്തിയതിനു തീര്‍ച്ചയായും ദേഷ്യം വന്നു കാണും---- പിന്നെ മരണശേഷം എന്തെങ്കിലും കഴിവ് ഒരാള്‍ക്ക്‌ ഉണ്ടെങ്കില്‍ അത് പറ്റുന്ന വിധത്തില്‍ ഞങ്ങളെ അറിയിക്കും എന്നും എന്നോടും അമ്മയോടും മുമ്പേ പറഞ്ഞിരുന്നു. -------------

      Delete
  7. ഇന്നലെ വന്നു വായിച്ചു പോയി -കമന്റ് ഇടാന്‍ കഴിഞ്ഞില്ല . ഇന്നും ഒന്നും പ്രത്യേകമായി ഇടാനില്ല! ആത്മാവിനു നിത്യശാന്തി നേരുന്നു ചേച്ചീ

    ReplyDelete
  8. കവിതയ്ക്ക് ആശംസകൾ..
    കൂടെ വിടപറഞ്ഞ ആത്മാവിന് നിത്യശാന്തിയും....

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ആളുകള്‍ പോകവേ, ആരവം ഒഴിയവേ
    അറിയുന്നു ഞാനിന്നു തേങ്ങുന്നു ഞാനിന്ന്

    ആത്മശാന്തി......

    ReplyDelete
  11. " കാണുവാന്‍ പറ്റുകില്ലീജന്മ മിനിയവനെ ,
    പ്രിയരില്‍ പ്രിയനൊരാള്‍ പോയ്‌ മറഞ്ഞു"

    ഈ വരികളിലുണ്ട്... എല്ലാം.

    വേര്‍പാടുകള്‍ക്ക് പകരം വയ്ക്കാനൊന്നുമില്ല...

    ReplyDelete
  12. "വന്നു ചേര്‍ന്നാളുകള്‍വീട്ടുകാര്‍, നാട്ടുകാര്‍
    ചേതനയറ്റോരെന്നച്ഛനെ കാണുവാന്‍
    താരമായന്നവന്‍ സാന്നിധ്യ മില്ലാതെ ,
    മൌനമായ് ഞാനപ്പോള്‍ മാറി നിന്നു---"

    നിസ്സംഗതയുടെ മൌന നൊമ്പരം...
    മനസ്സിനെ തൊട്ടുണര്‍ത്താന്‍ കഴിയും വിധം ലളിത
    മായ ആഖ്യാനം..നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. സന്തോഷം, ശ്രീ.പി. എം. കോയ--

      Delete
  13. “കാണുവാന്‍ പറ്റുകില്ലീ ജന്മമിനിയവനെ പ്രിയരില്‍ പ്രിയനൊരാള്‍ പോയ് മറഞ്ഞു” അറിയുന്നു സഖീ ആ വേദന.

    ReplyDelete